Thursday, November 5, 2009

ന്യുമരോലജി - ഒരു ലോഡ്ജ് കഥ ......

വായിക്കുന്നവര്‍ എങ്ങനെ എടുക്കുമെന്നരിയില്ലെങ്കിലും  നമ്മല്ക്  കുറെ നാളത്തേക്ക് പറഞ്ഞു ചിരിക്കാന്‍ വക നല്‍കിയ ഒരു കുഞ്ഞന്‍ കഥ ഞാന്‍ ഇവിടെ പറയാം ......
          ഇതും ഒരു ലോഡ്ജ് കഥ ആണ്..ന്യുമരോലോജി കൈകാര്യം ചെയ്യുന്ന ഒരു തമിള്‍ നാട്ടുകാരന്‍ ഉണ്ടായിരുന്നു നമ്മുടെ ലോഡ്ജില്‍ ... അവങ്ക പേര് വന്ത്  "രാജാ "....പുള്ളിക്കാരന്‍ എന്ത് പറഞ്ഞാലും അതില്‍ അസ്ട്രോളജി ഉം ന്യുമാരോലോജ്യുമൊക്കെ കൊണ്ട് വരും ...സദ്ദം ഹുസൈന്റെ പേരും അബ്ദുല്‍ കലാമിന്റെ ഡേറ്റ് ഓഫ് ബെര്തുമൊക്കെ പുള്ളികാരന്‍ കൈകാര്യം ചെയ്യുന്നത്  കേള്‍ക്കാന്‍ ഒരു രസം  ഉള്ള കാര്യമാനെലും ഇടക്കൊക്കെ ഇടി കൊടുക്കാന്‍ തോന്നുമായിരുന്നു .....
      അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി പുള്ളി മലയാള മനോരമ പത്രം കണ്ടു ..... മലയാളം സംസാരിക്കും എങ്കിലും  വായനയും എഴുത്തും അത്ര പോര വിദ്വാനു .... പത്രം കണ്ട പാടെ പുള്ളി  തിരിച്ചും മറിച്ചുമൊക്കെ നോക്കുന്നു ..അകത്തെ ഒരു പേജില്‍ ഒരു വലിയ ഫോട്ടോ കണ്ടു വിദ്വാന്‍ നമ്പര്‍ കൂട്ടാന്‍ തുടങ്ങി ....
        " ഇന്നത്തെ ഡേറ്റ് വളരെ മോശമാ ... എല്ലാം കൂടെ കൂട്ടി വരുമ്പോള്‍ ടോട്ടല്‍ പതിമൂന്നു ....മോശം മോശം ...അതോണ്ടല്ലേ ഇതിങ്ങനെ സംഭവിച്ചത് ...."
  ഞങ്ങള്‍ എല്ലാം ഞെട്ടി ..എന്താ കാര്യം ?
"കിടക്കുന്ന കിടപ്പ് പാതാച്ചാ ?"..

"എല്ലാരും പോയാച്ച്..."

സംഭവം  പിടികിട്ടുന്നില്ല നമ്മള്‍ക്ക്....ചെന്ന് പേപ്പര്‍ പിടിച്ചു വാങ്ങിച്ചു നോക്കി...പിന്നെ അവിടെ ചിരിയുടെ ഒരു ബഹളം ആയിരുന്നു.."ആറ്റുകാല്‍ പൊങ്കാല ഇടാന്‍ വന്ന പെണ്ണുങ്ങളും കൊച്ചുങ്ങളും ചട്ടിയും കാലവുമായി ചുടു കട്ടകള്‍കിടയില്‍ കിടക്കുന്ന ഒരു ഗംഭീര പടം ..." നമ്മുടെ രാജാ അണ്ണന്‍ കരുതി ഏതോ പടക്ക കടയോ , വീടോ കത്തി ആള്‍കാര്‍ മരിച്ചു കിടക്കുന്നതാണെന്നു ....

        സംഭവം പിടി കിട്ടയ രാജാ അണ്ണാച്ചി പിന്നെ കുറച്ചു നാള്‍ ഡേറ്റും നമ്പറും പറഞ്ഞു ആ പരിസരത്ത് വന്നിട്ടില്ല ....

6 comments:

kamal said...
This comment has been removed by the author.
kamal said...

kathayil chodiyam ella ennu ariyam ennalum chodikkukayanuuu Ethu patrathil anu apadam "CHUKATTAKALKIDAYIL pennugal kidannu Uragunna padam".PAVAN rAJA aNNNNA EVAN POYYE SOLLUU,...

Anonymous said...

alla athinne epol anne nigalude lodgil paper vane tudagiye.. oro kadha ange tatti vittolum.. athine comment parayan vere kure pottanmarum....hihi

HareesH said...

itharanavo ee perilla manushyan...

Anonymous said...

Pathukkulle number onnu sollu....

HareesH said...

ഒമ്പോത് ....ഹ ഹ !!!