അനന്തപുരിയുടെ വിരിമാറില്‍ ലോഡ്ജ് മുറിയില്‍ വിഹരിച്ചിരുന്ന കാലത്ത് നമുക്കിടയില്‍ കടന്നു വന്ന ഒരു വീര പുരഷനാണ് സാക്ഷാല്‍ ധര്‍മാജി... പുള്ളിയെ ആരും നേരില്‍ കണ്ടിട്ടില്ലെങ്കിലും നമ്മുക്കിടയിലെ റിയല്‍ ഹീറോ ആയി മാറി കഥാ പുരുഷന് ..
പണ്ട് ഗുണ്ട വിളയാട്ടം ഉണ്ടായിരുന്ന പാളയം ചന്ത ഒറ്റ ദിവസം കൊണ്ട് തന്റെ കാല്കീഴില് കൊണ്ട് വന്ന ധര്‍മാജി , കാര്‍ഗില്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ സേനയെ മുന്നില്‍ നിന്ന് നയിച്ച ധര്‍മാജി , മന്ത്രി കേമന്മാരുടെ കണ്ണിലുണ്ണി , ഐ ടി പാര്‍ക്ക് കളുടെ മുക്കാല്‍ ഷെയര്‍ പുള്ളിയുടെ കയ്യില്‍ അനേലും ലളിത ജീവിതം നയിക്കുന്ന ധര്‍മാജി , കഥകള്‍ അങ്ങനെ നീണ്ടു പോകുന്നു ...
രാത്രി കാലങ്ങളില്‍ ഇഷ്ടന്റെ വീര കഥകള്‍ നമ്മുടെ (സുമു , കാമു , പരശു , അനു) ഇടയിലേക്ക് ഓടി വരും. പിന്നെ പുലരോളം ഇഷ്ടന്റെ ധീര കഥകള്‍ റൂമില്‍ മുഴങ്ങി കൊണ്ടിരിക്കുമായിരുന്നു....മുകളില്‍ പറഞ്ഞവരില്‍ അനു എന്ന എന്റെ കൂട്ടുകാരന് മിസ്റ്റര്‍ ധര്‍മാജി യെ കാളും ദഗ്ലസ് എന്ന് പറയുന്ന ഒരു ഗുണ്ട നേതാവിനോടയിരുന്നു താല്പര്യം കൂടുതല്‍...ഇതിന്റെ പേരില്‍ പല പ്രശ്നങ്ങളും ഉണ്ടായിട്ടുന്ടെലും ഈ അനുവിനും ധര്‍മാജി എന്ന പേര് കേട്ടാല്‍ ഉള്ളു വിറക്കുമായിരുന്നു.....
ലോഡ്ജ് മുറിയിലെ ആള്കാരുടെ എണ്ണം കൂടി വന്നു . ധര്‍മാജി അവര്കിടയിലും ഒരു ആറിയ പെടുന്ന ഹീറോ ആയി മാറി കഴിഞ്ഞു ഇതിനകം ... എന്റെ കൂടുകാരന് "കാമു " എന്നും രാവിലെ ആപ്പീസില് പോകുന്നതിനു മുന്‍പ് ഈ പറയുന്ന ധര്മാജിയുടെ ഫോടോക് മുന്നില്‍ സാഷ്ടാംഗം വീണു തൊഴുതു മറിയും ...പുള്ളിക്ക് ശബരിമല ദര്‍ശനത്തെ കാള്‍ സായൂജ്യം അതിലാനത്രേ...
ഇടക്കാണ് നമ്മള് എല്ലാം അറിയുന്നത് ബോംബയില്‍ അധോലോകവുമായി വീര നായകന് അടുത്ത ബന്ധം അനുള്ളതെന്നു...ദുബായ്, യെമന്‍ , വത്തിക്കാന്‍ , ഫിലടെള്ഫിയ തുടങ്ങിയ സ്ഥലങ്ങളിലെ പല വന്‍കിട കള്ളകടത്ത് സംഘങ്ങളുടെയും ഇടനിലകാരന് ഈ പറയുന്ന വിദ്വാന് ആണെന്ന വാര്‍ത്ത വളരെ വൈകിയാണ് നമ്മള് "സൂചി മുന " എന്ന സായാഹ്ന പത്രം വഴി അറിയുന്നത്....അന്ന് ലോഡ്ജ് മുറി ഒരു ശവ പറമ്പ് പോലെ ആയിരുന്നു ..എന്നത്തേയും പോലെ ആരും കുളിച്ചില്ല , നനച്ചില്ല ... സോമരെസ പാനം തുടര്‍ന്ന് കൊണ്ടേ ഇരുന്നു ....ആരാധനാ പത്രത്തെ പെട്ടെന്ന് ആര്‍ക്കും വെറുക്കാന്‍ വയ്യെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന ...
ഈ സംഭവത്തില്‍ വളരെ ഏറെ സന്തോഷിച്ച ഒരു ആള് അനു ആയിരുന്നു ... അവന് പിറ്റേ ദിവസം മുതല്‍ ദഗ്ലസ് കഥകള്‍ പറയാനും പുള്ളിയുടെ ടാടൂ കുത്താനുമൊക്കെ തുടങ്ങി ..."ശുംഭന് "
മെല്ലെ മെല്ലെ നമ്മളെല്ലാരും ധര്‍മാജി യെ മറക്കാന്‍ ശ്രെമിച്ചു....ഇടക്കൊക്കെ ബി ബി സി വാര്‍ത്തകളില്‍ ആ മുഖം കാണും എങ്കിലും ആരും ഒന്നും പുള്ളിയെ കുറിച്ച് സംസാരിചിട്ടെ ഇല്ല ...എല്ലാരും പല വഴിക്ക് പിരിഞ്ഞു ....നാട്ടിലുള്ള "കാമു " അന്ന് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ഞങ്ങളെ വിളിച്ചറിയിച്ചു .... ധര്‍മാജി ചെന്നയില്‍ ഉള്ള ഒരു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണെന്ന വിവരം ...എല്ലാരും ഒന്ന് ഞെട്ടി .."എന്താടാ കാര്യം ? എങ്ങനാ സംഭവം ...?"
തമിള്‍ നാട്ടിലെ ഏതോ ഒരു "ജെല്ലിക്കെട്ടില്‍ " വെച്ച് കാള കുത്തി അത്രേ ........
ശുഭം .....ആദരാഞ്ജലികള്‍ ....
ഫ്ലമെങ്കൊ
14 years ago
2 comments:
pavaam darmajii...
no dharmaji marichittilla....
Post a Comment