ഖാലിദ് .... ലോഡ്ജ് മുതലാളി .. വാടക കൊടുക്കാതെ അവിടെ താമസിക്കുന്നവരുടെ എല്ലാം പേടി സ്വപ്നം ... ഖാലിദ് നിയമ പ്രകാരം ഒരു റൂമില്‍ രണ്ടു പേര്‍ മാത്രം ... എന്നാല്‍ അവിടെ താമസിക്കുനതു എട്ടും ഒന്‍പതും പേര്‍ ... ഓരോ മാസവും ഒന്ന് രണ്ടു തീയതികളില്‍ മുതലാളി എത്തും .. വാടക വാങ്ങാന്‍... ഈ ദിവസങ്ങളില്‍ റൂമില്‍ ഉള്ളവര്‍ക്ക് ചില പ്രത്യേക മുന്‍കരുതലുകള്‍ എടുക്കേണ്ടി വരും അതായതു ഫുള്‍ ബെഡ് ഷീറ്റ് കവര്‍ ചെയ്തു കട്ടിലിന്റെ അടിയില്‍ കിടക്കുക ... അല്ലെങ്കില്‍ പുള്ളി എത്തുന്നതിനും മുന്‍പ് സ്ഥലം വിടുക...ഇങ്ങനെ ഉള്ള ചില കലാപരിപാടികള്‍ അവിടെ നടക്കും....
കഥ തുടങ്ങുന്നത് ഇവിടെ ..... രണ്ടു വര്‍ഷത്തെ ലോഡ്ജ് ജീവിതത്തിനു ശേഷം നമ്മള്‍ നാലു പേര്‍ പുതിയ വീടിലേക്ക് താമസം മാറി.... കൂടെ ഉണ്ടായിരുന്ന പലരും ലോഡ്ജ് വിട്ടു പോയി...
അതിലൊരാള്‍ രണ്ടു വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം നമ്മുടെ വീട്ടിലെത്തി .... സമയം രാത്രി 10.30 .. രണ്ടെണ്ണം അകത്തു ചെന്നപ്പോ പുള്ളിക്കൊരഗ്രഹം ... പഴയ ലോഡ്ജ് മുതലാളിയുമായി ഒന്ന് സംസാരിക്കണം ( പുള്ളി പല തവണ ഖാലിദ് പേടിയില്‍ കട്ടിലിനടിയില്‍ അഭയം തേടിയിട്ടുള്ള ആളാണ്....)
നാട്ടിലുള്ള നമ്മുടെ സുഹൃത് ഉടന്‍ തന്നെ നമ്പര്‍ കൊടുത്തു .. ഫോണ്‍ സംഭാഷണത്തിന്റെ ചുരുക്കം ഇങ്ങനെ .....
ഹലോ ഖാലിദ് അല്ലെ .... ? അതെ ....
ഇത് ഞാന്‍ രമേശ് കോണ്ട്രാക്ടര്‍ (തിരുവനന്തപുരത്തെ ഒരു വല്യ ബിസിനസ് കാരന്‍..)ഉടെ അനിയന്‍ ആണ് സംസാരിക്കുന്നതു .....നിങ്ങളുടെ ആ റോഡ് സൈഡില്‍ ഉള്ള വസ്തുവും ലോഡ്ജ് ഉം കൊടുക്കുന്നോ .... ?
ഉം കൊടുക്കുന്ന്നു....
ആ എന്റെ കയ്യില്‍ ഒരു ബാര്‍ ലൈസന്‍സ് ഉണ്ട് .... പെട്ടെന്ന് തന്നെ അത് expire ആവും ...അത് കൊണ്ട് ഉടന്‍ തന്നെ എനിക്ക് ബാര്‍ തുടങ്ങണം ... എത്രയാ വസ്തുവിന്റെ വില ?
വില എനിക്ക് രണ്ടര കിട്ടണം ... അല്ലെങ്കില്‍ നഷ്ടമാണ് ......
രണ്ടര അല്ല മൂന്നു ഞാന്‍ തരും ...കാര്യങ്ങള്‍ പെട്ടെന്ന് നടക്കണം ...
ഞാന്‍ പറഞ്ഞത് വല്യ രണ്ടു ആണ് ... രണ്ടു കോടി...
തരാമെന്നു പറഞ്ഞില്ലേ ...പക്ഷെ ഈ ആഴ്ച തന്നെ എഴുത്ത് നടത്തണം ....
ശെരി ... എനിക്ക് അനിയന്മാരുമായി ഒന്ന് സംസാരിക്കണം ...നാളെ രാവിലെ തന്നെ ഞാന്‍ വിവിരം പറയാം ..
ശരി
..................................................
പിറ്റേന്ന് രാവിലെ പുള്ളി എന്റെ ഫോണില്‍ വിളിച്ചു ....
ഇന്നലെ ഒരു വസ്തുവിന്റെ കാര്യം സംസരിചിരുന്നില്ലേ .....
ന്ഹെ ..... വസ്തുവോ ?.....ഏത് വസ്തു .......
അല്ല ഇന്നലെ രാത്രി ഈ നമ്പറില്‍ നിന്ന് വിളിച്ചിരുന്നു ......
തനിക്കു ആള് തെട്ടിയെടോ ...... ഇതില്‍ നിന്ന് അങ്ങിനെ ഒരു കാള്‍ പോയിട്ടേ ഇല്ല.....താന്‍ കറക്റ്റ് നമ്പര്‍ നോക്കെടോ ...
ശരി.... ഞാന്‍ ഫോണ്‍ കട്ട് ചെയ്യട്ടെ ?..
1 comment:
പണ്ടേതോ ഒരു ചങ്ങാതി ഖാലിദിനെ പേടിച്ചു രണ്ടു മണിക്കൂര്‍ ബാത്ത് റൂമില്‍ ഒളിച്ചിരുന്ന ഒരു കഥാ അറിയോ ?
Post a Comment