ഇങ്ങനെ സുഹൃത്തും ഫ്രെണ്ടും തമ്മില്‍ ഫോണ്‍ സംസാരം തുടര്‍ന്നു..... പയ്യന് അല്ലെ എന്ന കാരണത്താല്‍ നമ്മള് ഇത് കാര്യമായെടുത്തില്ല ... മിനുട്ടുകള്‍ മാത്രം ദൈര്‍ഖ്യം ഉണ്ടായിരുന്ന സംസാരം മണിക്കൂറുകള്‍ നീണ്ടു..... ചെടിയില്‍ ഇലകള്‍ തളിര്‍ത്തു ... പയ്യന് പുതിയ പാട്ടുകള്‍ പഠിച്ചു ..... മൂന്നും നാലും പാട്ടുകള്‍ നോണ്‍ സ്റ്റോപ്പ് ആയി പാടാന്‍ തുടങ്ങി ..... കണ്ണാടിയില്‍ നോക്കി ചിരിക്കാന്‍ തുടങ്ങി........ ഏകാന്തതായി കണ്ണും നാട്ടു മണിക്കൂറുകള്‍ ഇരിക്കാന്‍ തുടങ്ങി .........
കമല്‍ അളിയന്റെ ചോദ്യത്തിന് പയ്യന് ഇങ്ങനെ മറുപടി പറഞ്ഞു.....
ഡാ ഇതെന്താ പ്രേമം ആണോ.... നിനക്കവളോട് ?
ഹേ അല്ല...ഇത് വെറും ഫ്രെണ്ട്ഷിപ് ......
ശരി
..............
ഒരു ദിവസം ഓഫീസില്‍ എന്റെ തൊട്ടടുത്ത കസേരയില്‍ ഇരുന്ന പയ്യനെ പെട്ടെന്ന് കാണാതായി.......എന്തെങ്കിലും അത്യാവശ്യത്തിനു പോയത്താണെന്ന് ഞാനും കരുതി....
.....
5.30 ആയപ്പോള്‍ കമല്‍ അളിയന്റെ ഫോണ്‍ വന്നു .... നീ പെട്ടെന്ന് റൂമില്‍ എത്തണം ...
എന്താ കാര്യം ?
പെട്ടെന്ന് വരൂ കാര്യം വന്നിട്ട് പറയാം ..........
പെട്ടെന്ന് ഞാന്‍ റൂമിലേക്ക് ഓടി......
അവിടെ ഞാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഇങ്ങനെ ....
പയ്യന് നിലത്തു കിടക്കുന്നു .... ഒരു റമ്മിന്റെ കുപ്പി പയ്യന്റെ അടുത്ത് കിടക്കുന്നു .... കുപ്പിയില്‍ ഒരു തുള്ളി പോലും ബാകി ഇല്ല....ഒരു കവര്‍ മിക്സ്ചര്‍ നിലത്തു ചിതറിക്കിടക്കുന്നു ...
നമ്മള് ഞെട്ടി പ്പോയി ... കാരണം എത്ര ഫോഴ്സ് ചെയ്താലും ഇത്തിരി ബിയര്‍ പോലും കുടിക്കാന്‍ മടിക്കുന്ന പയ്യന് ആണോ ഒരു ഫുള്‍ റം അകത്താക്കി ഈ കിടക്കുന്നത് .....?
കാര്യം തിരക്കി....
പയ്യന് പറഞ്ഞത് ഇപ്രകാരം....
" അളിയാ എല്ലാം പോയെടാ ...... ഇത്രയും നാള് എന്റെ പാട്ടും കേട്ട് എന്നെ പ്രേമിച്ചിട്ടു അവള്‍ക്കു ഇപ്പൊ വേറെ ഒരു പ്രേമം ഉണ്ടെന്നു.... അവളെ ഞാന്‍ അത്രയ്ക്ക് സ്നേഹിച്ചു പൊയ്..."
ഉടന്‍ തന്നെ കമല്‍ അളിയന്റെ ഉള്ളിലെ അഭിമാനം സട കുടഞ്ഞെഴുനെട്ടു .......
"ആഹ ... എങ്കില്‍ അതൊന്നു അറിഞ്ഞു തന്നെ കാര്യം ... ഡാ വണ്ടിയെടുക്ക് ...ഇപ്പൊ തന്നെ അവളുടെ വീട്ടില്‍ പോവാം.... കാര്യം എല്ലാം അറിഞ്ഞിട്ടു തന്നെ കാര്യം..."
എന്നാല്‍ നിലത്തു കിടന്നിരുന്ന പയ്യന് കമല്‍ അളിയന്റെ കാല് പിടിച്ചു ഒരു പ്രസ്താവന ഇറക്കി....
"ഇതിന്റെ പേരില്‍ നിങ്ങള്‍ അവളെ വിളിക്കുകയോ വീട്ടില്‍ പോവുകയോ ചെയ്താല്‍... ആ നിമിഷം ഞാന്‍ ഈ വീട്ടില്‍ നിന്നും ഇറങ്ങും.."
പിന്നെ ആണ് ഇതിന്റെ സത്യാവസ്ഥ നമ്മള് മനസിലാക്കുന്നത് ...
സംഭവം ഇങ്ങനെ .....
പയ്യന്റെ ഫ്രെണ്ട് കൂടെ പഠിക്കുന്ന ഏതോ ഒരു ചുള്ളനുമായി പ്രേമത്തില്‍ ആയിരുന്നു പയ്യനെ കാണുന്നതിനു മുന്‍പ് തന്നെ തുടങ്ങിയതാണ് ഈ പ്രണയം ..... അവള് ഫ്രീ ആയി സംസാരിക്കുന്ന ടൈപ്പ് ആയിരുന്നു .... വളരെ വൈകിയാണ് അവള് ഈ കാര്യം പയ്യനെ അറിയിച്ചത് .
എന്നാല്‍ പയ്യന് കരുതിയിരുന്നത് .. അവള്‍ക്കു ഇവനോട് കടുത്ത പ്രണയം ആയിരുന്നു എന്നാണ് .....
ഒരു മാസത്തിനു ശേഷം ഒരു രാത്രി .......
പയ്യന് കൂട്ടുകാരോടൊപ്പം സന്തോഷമായി മദ്യപിക്കുന്നു....
സ്ഥിരം വെള്ളം ഒഴിച്ചിരുന്ന ചെടി വെള്ളം കിട്ടാതെ ഉണങ്ങി നിലത്തു കിടക്കുന്നു.......
( ഇപ്പോള്‍ പയ്യന്റെ ആ പഴയ ഫ്രെണ്ട് ആ ചുള്ളനോടൊപ്പം വിവാഹം കഴിഞ്ഞു സന്തോഷത്തോടെ ജീവിക്കുന്നു ....)
3 comments:
bhavana anivaryam ...
PAShe PAyyanu ..CHULLANUM thammil oru vyathyasam Undu Enthanennu parayamoo???
ivare randu pereyum ariyatha nammal enthu parayana...
Post a Comment