Monday, November 9, 2009

"കള്ളിയങ്കാട്ടു നീലി "

       ഒരു മാസത്തോളം ദുരൂഹതകള്‍ നിറഞ്ഞാടിയ ഒരു യക്ഷി കഥ .എട്ടു മുറികളുള്ള എന്‍റെ ലോഡ്ജില്‍ യക്ഷി കയറിയ സംഭവം വളരെ നാള്‍ സംസാര വിഷയമായ ഒന്നായിരുന്നു  .വര്‍ഷവും തീയതിയും ഒന്നും  ഓര്‍മയില്ലെങ്കിലും യക്ഷിയുടെ ഭീകര രൂപവും അത് കണ്ടു വിറച്ചു നിന്ന എന്‍റെ ചങ്ങാതിയുടെ നെഞ്ചിടിപ്പും ഇപ്പോളും എന്‍റെ മനസ്സിലുണ്ട് ...
                         നിലാവുള്ള രാത്രികളിലും യക്ഷി ഇറങ്ങുംയിരിക്കും അല്ലെ ? സംഭവം നമ്മുടെ ഇഷ്ടനെ വെറുതെ ഒന്ന് പറ്റിക്കാനും അല്പം പേടിപ്പിക്കാനും ചെയ്താതനെങ്കിലും അല്പം കടുത്തു പോയി .ഇടയ്ക്കു വെച്ച് എന്‍റെ സ്നേഹിതന്‍ സ്ഥിരമായി താമസിച്ചു വരുന്ന ശീലം തുടങ്ങി.എവിടെയോ കറങ്ങാന്‍ പോകുന്നതാണെന്ന് മനസ്സിലാക്കിയത്‌ കൊണ്ട് ഇഷ്ടന്റെ കറക്കം നിര്‍ത്താന്‍ വെച്ച ഒരു "ആപ്പ്‌ " ആണ് ഈ യക്ഷിനാടകം..സംഭവം ഇങ്ങനെ ,
                           ഇഷ്ടന്‍ ആയിടെ എന്നും ഒരു മണിയോടെ ലോഡ്ജില്‍ വരു‌ .വന്നിട്ടുള്ള തട്ടലും , മുട്ടലും , കുളിയും , നനയും നിര്‍ത്താന്‍  ഞങ്ങള്‍കിടയില്‍  തീരുമാനമായി ..ഞാനും രാജ സാറും ഒരു റൂമിലും കഥാ പുരുഷനും എന്‍റെ മറ്റൊരു  ചങ്ങാതിയും വേറൊരു മുറിയിലും ആണ് .

                         അന്ന് രാത്രിയില്‍ എന്തായാലും ഒന്ന് രണ്ടു വെള്ള മുണ്ടൊക്കെ ഉടുപ്പിച്ച് ഏകദേശം പന്ത്രണ്ടു  മണിയോടെ  കള്ളിയങ്കാട്ടു നീലിയെ ഞങ്ങള്‍ ലോഡ്ജില്‍ അണിയിച്ചൊരുക്കി .നായകന് വേണ്ടിയുള്ള കാത്തിരിപ്പു തുടരുകയാണ്‌ ..യക്ഷി പുറത്തും ഞങ്ങള്‍ അകത്തും ..അതാ ചുടു ചോരയുമായി വരുന്നു സ്നേഹിതന്‍ .ലോഡ്ജിലെ എല്ലാ ലൈറ്റും ഓഫ്‌ ആണ് .എങ്കിലും അടുത്ത വീടുകളിലൊക്കെ നല്ല വെട്ടമുണ്ട് .ഇഷ്ടന്റെ വരവ് കണ്ടു അകത്തിരുന്നവരെല്ലാം റൂമില്‍ കയറി .

                          ആടി, പാടി വരികയാണ്‌ അദ്ദേഹം , വന്നു, നിന്നു,  ചാവി എടുത്തു മെയിന്‍ ഡോര്‍ തുറക്കാന്‍ പോകയാണ് .അനക്കം കേട്ട് നോക്കിയ ഇഷ്ടന്‍ കണ്ടത് പുറം തിരിഞ്ഞു നില്‍കുന്ന യക്ഷി അമ്മയെ ആണ് .

"ആരാ ? ആരാ ?"
 നീലി ഒന്നും മിണ്ടുന്നില്ല ..അതെ പടി നില്കയാണ് .അതിശയം എന്ന് പറയട്ടെ ആ ഏരിയയില്‍ കറന്റ്‌ പോയി ..അതാ ചെറു നിലാവില്‍ മീശ ഉള്ള എന്‍റെ യക്ഷി ഇഷ്ടനെ മുഖം മറച്ചു ഒന്ന് തിരിഞ്ഞു നോക്കി, എന്നിട്ട് മെല്ലെ സ്റ്റെപ്പ് വഴി മുകളിലേക്ക് കയറി.അടുകളയില്‍ കയറിയ പൂച്ച ആളെ കണ്ടു ഓടുന്നത് പോലെ എന്‍റെ ചങ്ങാതി ചാടി പിടച്ചു എങ്ങനെയോ അകത്തു കയറി .
               കറന്റ്‌ വന്നു .എല്ലാരും ആശാന്റെ വിളി കേട്ട് മുറിക്കു പുറത്തിറങ്ങി. വിറച്ചു വിറച്ചു സഹ മുറിയനെ വിളിച്ചുണര്‍ത്തി പുള്ളികാരന്‍ നിക്കണത് കണ്ടപ്പോള്‍ ചിരി അടകനയില്ലേങ്കിലും നമ്മള്‍ കാര്യം തിരക്കി.
  "അളിയാ വെളിയില്‍ ഒരാള്‍ "
"എവിടെ ?"
"വെളിയില്‍ , ആ മൂലയില്‍ "
"വാ നമ്മുക്ക് നോക്കാം "
             എല്ലാരും പുറത്തിറങ്ങി തിരയുകയാണ് .ഇതിനിടയില്‍ നീലി റൂമില്‍ വന്നു നീലനായി .
"ഡേയ്  ഇവിടെങ്ങും ആരുമില്ല , നിനക്ക് തോന്നിയതാകാം "
ഇത് കേട്ട് എന്‍റെ ഇഷ്ടന്റെ ഒരു ഡയലോഗ്
"അളിയാ ഞാന്‍ കണ്ടതാ . വെള്ള സാരി ആയിരുന്നു വേഷം . ഗോസ്റ്റ്‌ ആണോ ?"
ചിരി അടക്കി ആശാനെ അകത്തു കയറ്റി കതകടപ്പിച്ചു .ആ സമയത്ത് പുറത്തു എന്റെയും നീലന്റെയും മുഖത്ത് വല്ലാത്തൊരു  സംതൃപ്തി ആയിരുന്നു.
                  പിറ്റേന്ന് രാവിലെ ചെക്കന്റെ മുഖത്ത് വല്ലാത്തൊരു ഭാവമായിരുന്നു .രാത്രി സഞ്ചാരം നിര്‍ത്തി നല്ല കുട്ടി അയ എന്‍റെ സ്നേഹിതന്‍ തിരികെ വീട്ടില്‍ പോയി വന്നപ്പോള്‍ കയ്യിലും കഴുത്തിലും കറുത്തതും, ചുവന്നതുമായ ഭസ്മം പുരണ്ട ചരടുകളുടെ ഒരു ബഹളമായിരുന്നു .
            ഇഷ്ടന്‍ സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞത് മാസങ്ങള്‍ കഴിഞ്ഞാണ്‌ .പിന്നത്തെ പ്രയോഗങ്ങള്‍ നിങ്ങള്‍ക്ക് ഊഹികവുന്നതല്ലേ ഉള്ളു.അന്നും ഇന്നും ഇത് പറഞ്ഞു അവനെ കളിയക്കുംപോളും അതിശയം തോന്നുന്ന ഒരു കാര്യമുണ്ട് .ആ സമയത്ത് തന്നെ കറന്റ്‌ പോയതെങ്ങനെ എന്ന് ...

3 comments:

Anonymous said...

aranne electrician mani adiche..?? aranne aa chagaathi??

Anonymous said...

സംഭവം തമാശക്ക് ചെയ്തതാനെന്കിലും അല്പം കടുത്തു പോയി .. ഇത് ആരോടെല്ലാം പറഞ്ഞോ അവര്‍ എല്ലാം എന്നെ തെറി വിളിച്ചു.... ഈ ഒരു സംഭവം മാത്രം മനസ്സില്‍ ഇത്തിരി വിഷമം ഉണ്ടാക്കുന്നു .. നായകന്‍ ... വേറെ ആരെങ്കിലും ആയിരുന്നു നായകന്‍ എങ്കില്‍ മറ്റെന്തെങ്കിലും സംഭവിച്ചേനെ ....

HareesH said...

നായകന്‍ ലോഡ്ജിനു ചുറ്റും തകിട് ജപിച്ചു കുഴിച്ചിട്ട കഥാ വേറെ ...