നായര്‍ പിടിച്ച പുലി വാലെന്നോ വേലിയില്‍ ഇരുന്ന പമ്പ് കുടി കുടികിടപ്പ് ചോദിച്ചു കൊണ്ട് തോളില്‍ കേറി ഇരുന്നെന്നോ പറയുന്ന പോലെയുള്ള ഒരു അനുഭവം ആയിരുന്നു അത് .അവസാനം കൈച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന് പറയുന്ന ഒരു പ്രതീതി ആയിരുന്നു എല്ലാവരുടെയും നോക്കിലും വാക്കിലും ..
അനുഭവം ഗുരു .
സാലറി എണ്ണി മേടിച്ചതിന്റെ അഹങ്കാരത്തില്‍ അടിച്ചു പൊളിക്കാന്‍ പോകയാണ് അനുഭവസ്തനും സംഗവും .രാത്രി എട്ടു മണിയോടെ ജുഗല്‍ ബന്ധിക്കുള്ള ആയുധങ്ങളൊക്കെ റെഡി ആക്കി വെച്ച് കുളിച്ചു കുട്ടപ്പന്മാരായി ഇരികയാണ് കോമളന്മാര് .മൊബൈലില്‍ വന്ന സന്ദേസം ഇതാണ് , "അളിയാ ഞങ്ങള്‍ മൂന്നു പേരുണ്ട് , അങ്ങോട്ട് വരികയാണ് "..വിളിച്ചത് അടുത്ത കൂട്ടുകാരനാണ് , വരട്ടെ കമ്പനിക്കു ആളുലല്ത് നല്ല കാര്യം , പരിപാടികള്‍ ഉഷരാകുമല്ലോ .പക്ഷെ കൂടെ ആരാ ?കാത്തിരിക്കയാണ് .പൊരിച്ച കോഴികളും കറിയും ചൂട് പൊറൊട്ടയുമ് മേസപ്പുരതിരുന്നു ചിരിച്ചു കാണിക്കുന്നുണ്ട് ."ഹാര്‍മോണിയം " ഒരു മൂലയിലായി മാറി ഇരുന്നു ചിരികയാണ് .
ചെറിയ ചാറ്റല്‍ മഴ ഉണ്ട് .ആരോ പറഞ്ഞു "വിളിച്ചു നോക്കാം , മഴ ആയതു കൊണ്ട് ഒരു പക്ഷെ വന്നില്ലെങ്കിലോ " പറഞ്ഞു തീര്‍ന്നില്ല കൂട്ടുകാരനും സ്നേഹിതന്മാരും എത്തി .സന്തോഷം പരിച്ചയപെടല്‍ , " ഇരിക്ക്" , ഇരുന്നു .
വന്നതില്‍ ഒരാള്‍ സ്നേഹിതന്റെ സ്നേഹിതന് .കണ്ടിടുണ്ട് .പരിചയം പുതുക്കി .മറ്റതോ ? സാക്ഷാല്‍ "ഒരുത്തന് ", "കാമെറ മാന്‍ " അതും "സീരിയല്‍ കാമെറ മാന്‍ ".പുള്ളി മസ്സില് വിടുന്നതെ ഇല്ല .എല്ലാര്കും ഒരു ബഹുമാനം .സംസാരിക്കാന്‍ ഒരു ബഹുമാന ഭയം , പയ്യെ മാറി വരുന്നുണ്ട് .
"ചേട്ടാ കഴിക്കാം "
"ഹും ഒരല്പം ."
ഗസ്ടിനെ സന്തോഷിപ്പികനമല്ലോ .വിളമ്പി തുടങ്ങി
മസ്സില് മാന്‍ പറയുന്നുണ്ട് "ഒരല്പം ചിക്കന്‍ , ഹേ ഒരൊറ്റ പൊറോട്ട "...
ഹാര്‍മോണിയം വായിക്കാം അല്ലെ ?
"ആയിക്കോട്ടെ " ഒരേ സ്വരം .
ഒന്നാമത്തേത് അറുപതാം രാഗം ...ലെയിക്കുകയാണ് ആസ്വാദകര്‍ .ഒന്നാം ഗാനം തീര്‍ന്നു
ഇനി ഹിന്ദുസ്ഥാനി ആകാം .ആയിക്കോട്ടെ .അവിടെ മസ്സില് അയഞ്ഞു തുടങ്ങി .
"ഡിം '
"ബാലനില്‍ " തുടങ്ങുന്നു നീലകുയില് , ന്യുസ് പേപ്പര്‍ ബോയ് , ചെമ്മീന്‍ ,ചെമ്പരത്തി ,കടമറ്റത്ത് കത്തനാര് ,കായം കുളം കൊച്ചുണ്ണി വരെയെത്തി ..വീര ശൂര പരാക്രമങ്ങള്‍ , ഗോസ്സ്സിപ്പുകള് ..
"വാനിഷിംഗ് പൊറോട്ട "
"കാമറകള്‍ പലതരം , ലൊക്കേഷന്‍ ബഹു വിധം "
ഇഷ്ടന് "കത്തി " കയറുകയാണ് ..ആരാധകര്‍ ചുറ്റും .കേള്കാത്ത പല കഥകളും കേള്കുന്നു ...
"ചേട്ടാ " വിളി അളിയനായി , അനിയനായി എടാ വരെ ആയി .ഹാര്‍മോണിയം പാട്ട് നിര്‍ത്തി .ഇനി സംഗതി ഇല്ല പോലും .ആസ്വാദകര്‍ നല്ല മൂഡില്‍ ആണ് .മഴ തകര്‍ക്കുന്നു .
"ഹലോ " ഗസ്റ്റു ഫോണില്‍ ആണ് .
"ഹലോ സര് ..ഓക്കേ സര് ഐ വില്‍ ട്രൈ സര് "
പുള്ളിക്ക് നമ്മലോടെന്തോ പറയണം .
"എന്താ ചേട്ടാ ?" കാര്യം തിരക്കി .
"ഹേ ഒരാള്‍ . സിനിമയിലൊക്കെ ഉള്ളതാ .പുള്ളി ഒരു പ്രശ്നത്തില്‍ പെട്ടിരികയാണ് .കുറച്ചു ദിവസത്തേക്ക് ഒന്ന് മാറിനില്കണം .നിങ്ങള്കൊകെ ബുദ്ധി മുട്ടകില്ലേല് ..ഇവിടെ "
നായര്‍ പുലി വലല്ല സാക്ഷാല്‍ രാജ വെംബാലയെ ആണ് എടുത്തു തോളില്‍ വെച്ചിരികനതെന്ന് ഓരോരുത്തരുടെയും മുഖത്തെഴുതി വെച്ചിട്ടുണ്ട് .
കാര്യം പിടി കിട്ടിയ ഗസ്റ്റിന്റെ അടുത്ത ദയലോഗ്
"ഹേ വിട്ടേക്ക് വിട്ടേക്ക് .. നമ്മളെന്തിനാ വേണ്ടാത്ത പണിക്കൊക്കെ അല്ലെ ? അയ്യോ ചിക്കന്‍ തീര്‍ന്നല്ലോ .. ഭാര്യ കഴികാതെ കതിരികയാണ് ..ഇറങ്ങട്ടെ ഞാന്‍ ?
"ഇറങ്ങിക്കോള് ഇറങ്ങിക്കോള് .." എല്ലാവര്ക്കും ഒരേ സ്വരം .
------ സന്തോഷം -----
ഇതില്‍ പിന്നെ ഇന്നും " പാരിജാതവും" "എന്റെ മാനസ്സ പുത്രിയുമൊക്കെ "കാണുമ്പൊള്‍ പുള്ളികാരന്റെ ആ തിരു മുഖം അങ്ങനെ തെളിഞ്ഞു വരാറുണ്ട് .
ഫ്ലമെങ്കൊ
14 years ago
4 comments:
ഈ സംഭവം നടക്കുമ്പോള്‍ , ക്യമാരാമന്റെ സുഹൃത്തിന്റെ ഭാര്യക്ക് , ചിലര്‍ തന്റെ ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്തതും പിറ്റേന്ന് പുള്ളി ഭാര്യയുടെ സര്‍ട്ടിഫിക്കറ്റ് ന്റെ കോപ്പി യുമായി വന്നപ്പോള്‍ ആര് .... എന്ത് ജോലി .... എപ്പോ ......എന്ന ചില ചോദ്യങ്ങളുമായി പുള്ളിയെ നേരിട്ടതും ഞാന്‍ ഓര്‍മ്മിക്കുന്നു...........
Satheesan...
ക്യാമ്റാമന് കൂടാതെ അവരില്‍ ഒരു സൌണ്ട് രെകോടീസ്റ്റും ഉണ്ടായിരുന്ണതയേ ഞാന്‍ ഓര്‍മ്മിക്കുന്നു.
പുള്ളിയും കത്തി അടിക്കാന്‍ നല്ല വിദാഗ്ത്ന് ആയിരുന്നു ...
മസാല ചേര്തുള്ള കത്തി കൂടത്തിലെ എല്ലപേര്‍ക്കും അന്ന് എശറ്ടപ്പെട്ടു.....പേക്ഷേ ....
ഈ സംഭവം സമയം ക്യാമ്റാമനോട് നമുടെ കൂട്ടത്തിലെ ഒരു കലാപ്രതിഫ വില വിവര പട്ടികള്‍ ചോദിച്ചതും ഞാന്‍ ഓര്‍മ്മിക്കുന്നു.........
athu correct aliya......aarayirunnu vila chodichathu ..... njan alla...
Post a Comment