Monday, November 16, 2009

സ്പെഷ്യല്‍ ട്യുഷന്‍

ഡിസംബര്‍ 2003 ... ഈയുള്ളവനും കഥയിലെ നായകനും അനന്തപുരിയില്‍ ചേക്കെരിയിടൂ കൂടുതല്‍ നാളുകള്‍ ആയില്ല ... നായകന്‍ അന്ന് അനന്തപുരിയിലെ ഒരു പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇന്സ്ട്രുക്ടര്‍ ആയി ജോലി നോക്കുന്നു.... വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ എങ്കിലും തന്റെ കഠിനമായ പ്രയത്നം കൊണ്ടും കമ്പ്യൂട്ടറില്‍ ഉള്ള അഗാധമായ ജ്ഞാനം കൊണ്ടും സ്ഥാപനത്തിലെ എല്ലാവരുടെയും കണ്ണിലുണ്ണി ആയി മാറി... അദേഹം വിന്‍ഡോസ്‌ രജിസ്ട്രി എഡിറ്റ്‌ ചെയ്തു അത്ഭുതങ്ങള്‍ കാണിക്കുന്നതില്‍ പ്രത്യേക താല്പര്യം കാണിച്ചിരുന്നു ... ഫുള്‍ രൈറ്റ് ചെയ്ത സിഡി വീണ്ടും രൈറ്റ് ചെയ്യാമെന്ന് അവിടുത്തെ ഒരു സിനിയര്‍ അധ്യാപകനോട്‌ വെല്ലുവിളിച്ചു പരാജയപ്പെട്ട കഥ ഇന്നും അവിടെ പ്രശസ്തമാണ് .... നായകന്റെ ഈ കഴിവുകള്‍ കൊണ്ട്
അവിടുത്തെ കുട്ടികളില്‍ നിന്നും വളരെ അധികം സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടായി.. അവര്‍ എല്ലാം ആരാധനായോട് കൂടിയാണ് നായകനെ കണ്ടിരുന്നത്‌ .... കുട്ടികള്‍ എന്ന് അവരെ പറയാന്‍ പറ്റില്ല കാരണം അവര്‍ എവിടെയെങ്കിലും വര്‍ക്ക്‌ ചെയ്യുന്നവരോ പാര്‍ട്ട്‌ ടൈം പഠിക്കുന്നവരോ ആണ് .....
ഒരു ദിവസം നായകന്‍ റൂമില്‍ എത്തിയപ്പോള്‍ കൂടെ ഒരു വിദ്യാര്‍ത്ഥിയും ഉണ്ടായിരുന്നു ... പ്രായം നായകനേക്കാള്‍ കൂടുതല്‍ ആയതു കൊണ്ടും നായകനോടുള്ള അമിത സ്നേഹം കൊണ്ടും ക്ലാസിനു പുറത്തു അളിയാ....മച്ചംബീ... എന്നെല്ലാമാണ് അധ്യാപകനെ സംബോധന ചെയ്യുന്നത്... റൂമില്‍ എത്തിക്കഴിഞ്ഞാല്‍ വിദ്യാര്‍ഥി ഓരോരോ ചോദ്യങ്ങള്‍ കൊണ്ട് നായകനെ വലക്കുമായിരുന്നു... ഫോട്ടോഷോപ്പ് എങ്ങിനെ ഇന്‍സ്റ്റോള്‍ ചെയ്യും ... വിന്‍ഡോസ്‌ എങ്ങിനെ ക്രാക്ക് ചെയ്യും ... ഇതെല്ലം അവന്റെ സ്ഥിരം സംശയങ്ങള്‍ ആയിരുന്നു .... ക്ലാസ്സിലെ സംശയങ്ങള്‍ ക്ലിയര്‍ ചെയ്യാം എന്ന പ്രതീക്ഷയിലാണ് പുള്ളി വരുന്നതെങ്കിലും ഒരിക്കല്‍ പോലും നായകന്‍ അവനോടു ദയ കാണിച്ചിരുന്നില്ല.....

അളിയാ... വിന്‍ഡോസ്‌ ഇന്സ്ടല്ലഷന്‍ ഒന്ന് പറഞ്ഞു താ. എന്ന ചോദ്യത്തിന് നായകന്‍ ഇങ്ങനെ മറുപടി പറഞ്ഞു.....
നീ ഒന്നുകൊണ്ടും പേടിക്കണ്ട ... എല്ലാം ഞാന്‍ പറഞ്ഞു തരും ...... നീ പരീക്ഷയുടെ തലേ ദിവസം ഇങ്ങു വന്നാല്‍ മതി..... ഇപ്പോള്‍ ഇതെല്ലം പറഞ്ഞു തന്നാല്‍ നീ മറന്നു പോകും... സൊ ...നിന്നെ എല്ലാം ഞാന്‍ ഒറ്റ ദിവസം കൊണ്ട് പഠിപ്പിക്കും ... ബട്ട്‌ പരീക്ഷയുടെ തലേ ദിവസം നീ വരണം ......
ചെക്കന്‍ സമാധാനിച്ചു .... ഇത്രയും അറിവുള്ള സര്‍ അല്ലെ പറയുന്നത് ...അത് മാത്രവുമല്ല സര്‍ നു ആയിരിക്കും എക്സാം ഡ്യൂട്ടി യും....

അങ്ങിനെ ആ ദിവസം വന്നെത്തി .... പരീക്ഷയുടെ തലേ ദിവസം ചെക്കന്‍ കുളിച്ചു കുറിയിട്ട് വൈകുന്നേരം റൂമില്‍ എത്തി
ഡാ ... വല്ലതും പറഞ്ഞു താ... നാളെ പരീക്ഷയാണ്‌ ...
.. ആ സമയത്ത് നായകന്‍ ഒരു ഡിമാന്റ് വച്ചു...
ക്ലാസ്സ്‌ എടുക്കാം ..... ഒരു പെയിന്റ് കാണിക്ക വയ്കണം സൈഡ് ആയി ചിക്കന്‍ ഫ്രൈ ഉം വേണം . ക്ലാസ്സ്‌ എടുക്കണമെങ്കില്‍ രണ്ടെണ്ണം വീശണം ...( അന്ന് നായകന്‍ സുരപാനം തുടങ്ങിയ സമയം ആണ് .... ഇപ്പോള്‍ ആയിരുന്നെങ്കില്‍ മിനിമം ഒരു ലിറ്റര്‍ ചോദിച്ചേനെ ...)
ഗതിയില്ലാതെ പയ്യന്‍ ഇത് രണ്ടും എത്തിച്ചു .....
സമയം 8.00 ... നായകന്‍ വീശു തുടങ്ങി ....
പയ്യന്‍ : ഡാ .... ക്ലാസ്സ്‌ എടുക്കു ബുക്ക്‌ കയ്യിലെടുത്തു കൊണ്ട് പറഞ്ഞു .....
നായകന്‍ : നോ രണ്ടെണ്ണം കൂടി അടിക്കട്ടെ....
സമയം 9.30.....
പയ്യന്‍ : അളിയാ ... വല്ലതും പറഞ്ഞു തരു... സമയം 9.30 ആയി ....
നായകന്‍ (ചിക്കന്‍ കടിച്ചു വലിച്ചുകൊണ്ട് ) : സമയം ഉണ്ട്....നീ സമാധാനപ്പെട് ... ഞാന്‍ അല്ലെ പറയുന്നത് ...10.30 ആവട്ടെ തുടങ്ങാം......
സമയം 10.30
പയ്യന്‍ : ഡാ.... 10.30 ആയി...
നായകന്‍ : ഞാന്‍ ഇതൊന്നു ഫിനിഷ് ചെയ്യട്ടെ ... കറക്റ്റ് 12.00 ആവുമ്പോ ഞാന്‍ നിന്നെ പഠിപ്പിക്കും.....
............
11.50 ആയപ്പോള്‍ എങ്ങിനെയോ ഉണര്‍ന്ന ഞാന്‍ കണ്ട കാഴ്ച ഇതായിരുന്നു.....
നായകന്‍ ഫുള്‍ ഫിറ്റ്‌ ആയി തന്റെ കട്ടിലില്‍ മൂടിപ്പുതച്ചു കിടന്നു ഉറങ്ങുന്നു...
തറയില്‍ അരണ്ട വെളിച്ചത്തില്‍ തന്റെ കയ്യില്‍ ഇരിക്കുന്ന തുറന്ന നോട്ട് ബുക്ക്‌ ലേക്ക് കണ്ണും നാട്ടു ഇരിക്കുന്ന ആ പയ്യന്റെ മുഖം ഇപ്പോഴും എനിക്ക് ഇന്നലെ എന്ന പോലെ ഓര്മ വരുന്നു.....

3 comments:

HareesH said...

ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ അകത്തായ ഈ അധ്യാപകന്‍ ആരാണെന്നരിയേണ്ടേ?

kamal said...

എത്രയും നല്ല സറന്മാരെ കിട്ടില്ല കേരളത്തില്‍, അരണഡേ ആ സാറ് .

Divya said...

enikarameyyyyyyyyyyyyyyyy